ഹരിയാനയിലേക്ക് പത്തു ലക്ഷവുമായി ഓടിയ പിണറായി വിജയൻ തൃശൂരിൽ നിന്ന് ഒന്നര മണിക്കൂറുകൊണ്ട് അട്ടപ്പാടിയിലെത്താമെന്ന കാര്യം മറന്നു പോകരുതെന്ന വിമർശനവുമായി ബി ജെ പി നേതാവ് കെ.സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചുരുങ്ങിയത് ഇരുപത്തഞ്ചു ലക്ഷം രൂപ മധുവിൻറെ കുടുംബത്തിന് കൊടുക്കണം. മരണപ്പെട്ട എം. എൽ. എയുടെ കുടുംബത്തിനും നാദാപുരത്ത് കൊലചെയ്യപ്പെട്ടവർക്കും കൂത്തുപറമ്പ് വെടിവെപ്പിലെ ഇരക്കും നഷ്ടപരിഹാരം നൽകിയ സർക്കാർ ഈ കാര്യത്തിൽ അമാന്തം കാണിക്കരുത്. എട്ടുലക്ഷം ദുരിതാശ്വാസ നിധിയിൽ നിന്നെടുത്ത് വിമാനക്കൂലി കൊടുക്കാൻ നോക്കിയ പിണറായി വിജയൻ പാർട്ടിയെ പാവങ്ങൾ കൈവിടുന്നു എന്ന സംസ്ഥാനസമ്മേളന വിലയിരുത്തൽ ഓർമ്മിക്കുന്നത് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഹരിയാനയിലേക്ക് പത്തു ലക്ഷവുമായി ഓടിയ പിണറായി വിജയൻ തൃശൂരിൽ നിന്ന് ഒന്നര മണിക്കൂറുകൊണ്ട് അട്ടപ്പാടിയിലെത്താമെന്ന കാര്യം മറന്നു പോകരുത്. ചുരുങ്ങിയത് ഇരുപത്തഞ്ചു ലക്ഷം രൂപ മധുവിൻറെ കുടുംബത്തിന് കൊടുക്കണം. മരണപ്പെട്ട എം. എൽ. എയുടെ കുടുംബത്തിനും നാദാപുരത്ത് കൊലചെയ്യപ്പെട്ടവർക്കും കൂത്തുപറമ്പ് വെടിവെപ്പിലെ ഇരക്കും നഷ്ടപരിഹാരം നൽകിയ സർക്കാർ ഈ കാര്യത്തിൽ അമാന്തം കാണിക്കരുത്. എട്ടുലക്ഷം ദുരിതാശ്വാസ നിധിയിൽ നിന്നെടുത്ത് വിമാനക്കൂലി കൊടുക്കാൻ നോക്കിയ പിണറായി വിജയൻ പാർട്ടിയെ പാവങ്ങൾ കൈവിടുന്നു എന്ന സംസ്ഥാനസമ്മേളന വിലയിരുത്തൽ ഓർമ്മിക്കുന്നത് നല്ലത്.
Post Your Comments