CricketLatest NewsNewsIndiaSports

ഹര്‍മന്‍പ്രീത് കൗര്‍ ഇനി വനിത ക്രിക്കറ്റ് നായിക മാത്രമല്ല ഡിഎസ്പിയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ട്വന്റി20 നായിക ഹര്‍മന്‍ പ്രീത് കൗര്‍ ഇനി ക്രിക്കറ്റര്‍ എന്നതിലുപരി ഡിഎസ്പിയായും അറിയപ്പെടും. അഞ്ച് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച ഹര്‍മന്‍പ്രീതിന് ബോണ്ട് വ്യവസ്ഥയില്‍ റെയില്‍വേ മന്ത്രാലയം ഇളവ് നല്‍കിയതോടെയാണ് ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിക്കരിപ്പെടുന്നത്.

മാര്‍ച്ച് 1 മുതലാണ് ഇന്ത്യന്‍ വനിത ട്വന്റി-20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീത് കൗര്‍ പഞ്ചാബ് പോലീസിന്റെ ഭാഗമാകുന്നത്. പോലീസില്‍ ഡിഎസ്പി ആയിട്ടായിരിക്കും നിയമനം ലഭിക്കുക.

നിലവില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥയായിരുന്നു ഹര്‍മന്‍പ്രീത്. റെയില്‍വേയുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടാണ് ഹര്‍മന്‍പ്രീത് ജോലിക്ക് കയറിയത്. കാലാവധി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അഞ്ച് വര്‍ഷത്തെ മുഴുവന്‍ ശമ്പളവും തിരികെ നല്‍കണമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. കഴിഞ്ഞ വര്‍ഷമാണ് ഹര്‍മന്‍പ്രീത് റെയില്‍വേയുമായി കരാറില്‍ ഒപ്പു വച്ചത്. ഡിഎസ്പി ആകാനുള്ള മെഡിക്കല്‍ ടെസ്റ്റ് പൂര്‍ത്തിയായെങ്കിലും കരാര്‍ ഉള്ളതിനാല്‍ റെയില്‍വേയിലെ ജോലി ഉപേക്ഷിക്കാനായിരുന്നില്ല.

തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഹര്‍മന്‍പ്രീതിന്റെ ബോണ്ട് വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ഇതോടെ അമരീന്ദറിന്റെ അപേക്ഷ അംഗീകരിച്ചതായും പോലീസ് ഉദ്യോഗസ്ഥയാകണമെന്ന ഹര്‍മന്‍പ്രീതിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ബോണ്ട് അസാധുവാക്കുവാന്‍ തയാറാണെന്നും അറിയിച്ച് റെയില്‍വേ മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിക്കുകയായിരുന്നു. ഇതോടെ നിലവിലെ ജോലി ഉപേക്ഷിച്ച് പഞ്ചാബ് പോലീസിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് താരം

shortlink

Post Your Comments


Back to top button