ദുബായിലെ കമ്പനി ഉടമയായി ഫിലിപൈൻ ഡ്രൈവർ. ഗോദൈ ഓലീസ് എന്ന ഫിലിപൈൻ ഡ്രൈവറാണ് സ്വപ്രയത്നം കൊണ്ട് കമ്പനി ഉടമയായി മാറിയത്. ഓഫ് റോഡ് അഡ്വെഞ്ചുർ ടൂർ ഓപ്പറേററാണ് ഒലിസ്. മരുഭൂമി സഫാരികളാണ് അദ്ദേഹത്തിന്റെ കമ്പനി കൂടുതലും നടത്തുന്നത്.
ഫിലിപ്പീൻസിൽ ഒരു ഓട്ടോ റിക്ഷ ഓടിച്ചാണ് അദ്ദേഹം തന്റെ ജീവിതം ആരംഭിച്ചത്. അവിടെ നിന്ന് ഇതുവരെയുള്ള അദ്ദേഹത്തിന്റെ കഠിനാധ്വാനവും ഉയർച്ചയും ഏതൊരു ഫിലിപൈനും അഭിമാനവും ഊർജവുമാണ് നൽകുന്നത്.
read also: ദുബായി മെട്രോയ്ക്ക് ഒരു സന്തോഷ വാര്‍ത്ത; കൂടുതല്‍ ട്രെയിനുകള്‍ ഉടന്‍ വരുന്നു
ഒരുപാട് അംഗങ്ങളുള്ള ഒരു പാവപെട്ട കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഇദ്ദേഹത്തിന്റെ കൈകളിലായിരുന്നു. ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കുടുംബം പുലർത്താൻ തികയുമായിരുന്നില്ല. തുടർന്നാണ് അദ്ദേഹം ദുബായിലേക്ക് എത്തുന്നത്.
അവിടെ ഒരു ടൂർ ഓപ്പറേറ്റിംഗ് കമ്പനിയിൽ ഡ്രൈവറായി ആയിരുന്നു ആരംഭം. തുടർന്ന് 2001 ൽ ജോലി നഷ്ടമാകുകയും ചെയ്തു. അവിടെ നിന്നാണ് എന്തുകൊണ്ട് സ്വന്തമായി ബിസിനസ് തുടങ്ങിക്കൂടാ എന്ന ആശയം അദ്ദേഹത്തിന്റെ മനസിലുദിച്ചത്. തുടർന്ന് ലോൺ എടുത്ത് 4×4 വാഹനം വാങ്ങി കമ്പനി ആരംഭിക്കുകയായിരുന്നു.
Post Your Comments