പിഞ്ചു കുഞ്ഞിനെ സിഗരറ്റ് വലിക്കാന്‍ പ്രേരിപ്പിച്ച് പിതാവ്. സംഭവത്തെ തുടർന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ഇന്തോനേഷ്യയിലെ മധുര ഐലന്റിലാണ്. ഒന്‍മ്പത് മാസം പ്രായമായ കുഞ്ഞിനോട് 36 കാരനായ മുസാമിലാണ് ഈ ക്രൂരത കാണിച്ചത്. മുസാമിന്റെ ഭാര്യ ഉമ്മു സാല്മ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
read also: ചൂട് ചമ്മന്തിയിൽ വീണ പതിനെട്ട് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് സംഭവിച്ചത് ഏവരെയും വേദനിപ്പിക്കും
ദൃശ്യങ്ങളിൽ കുഞ്ഞിന്റെ വായിക്കുള്ളിലേക്ക് സിഗരറ്റ് വെയ്ക്കുന്നതും വലിക്കാൻ പ്രേരിപ്പിക്കുന്നതും വ്യക്തമാണെന്ന് പൊലീസ് മേധാവി ബിറാദ്ദിന് പറയുന്നു. കുട്ടിയ്ക്ക് സിഗരറ്റിന്റെ കുറ്റിയില്‍ നിന്നും പൊള്ളല്‍ ഏറ്റതായി പൊലീസ് വ്യക്തമാക്കി. പിതാവിനെതിരെ കുഞ്ഞിനെ സിഗരറ്റ് വലിക്കാന്‍ പ്രേരിപ്പിച്ചതിനും സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിപ്പിച്ചതിനും ശിശു സംരക്ഷണ നിയമ പ്രകാരം കോടതി ആറ് മാസം തടവിന് ശിക്ഷ വിധിച്ചു. ഫോട്ടോ എടുത്ത നടപടിയില്‍ ഭാര്യ ഉമ്മുവിനെതിരെ പൊലീസ് നടപടി എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
Post Your Comments