തൊടുപുഴ: ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തില്‍ 19 വര്‍ഷത്തിനിപ്പുറം വ്യാജ ഡോക്ടര്‍ക്ക് ശിക്ഷലഭിച്ചു. 20 വര്‍ഷം തടവും 35,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കോട്ടയം മലയ കോട്ടേജില്‍ എന്‍.എ. നൈനാനെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
1999ല്‍ ഇടുക്കിയിലെ നെടുങ്കണ്ടം കരുണ ആശുപത്രിയിലാണ് സംഭവം. ഇയാള്‍ ഡോ. ബെഞ്ചമിന്‍ ഐസക് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഇതിനിടയില്‍ നെഞ്ചുവേദനയുമായി എത്തിയ നെടുങ്കണ്ടം കുതിരക്കോളനി വാകത്താനത്ത് താഴത്തുവീട്ടില്‍ കരുണാകരന്‍പിള്ള എന്നയാള്‍ ചികിത്സക്കിടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ മറ്റൊരാളും ഇവിടെ മരിച്ചതോടെ ചില ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തി കേസ് പരിശോധിച്ചയോടെയാണ് വ്യാജഡോക്ടറുടെ തട്ടിപ്പ് പുറംലോകം അറിഞ്ഞത്. ആള്‍മാറാട്ടം നടത്തി രോഗികളെയും ആശുപത്രി മാനേജ്‌മെന്റിനെയും പ്രതി ചതിച്ചത് വ്യക്തമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പിഴ സംഖ്യയില്‍ 25,000 രൂപ മരിച്ച കരുണാകരന്‍പിള്ളയുടെ അനന്തരാവകാശികള്‍ക്കു നല്‍കാനും കോടതി ഉത്തരവിട്ടു.
Post Your Comments