CricketLatest NewsNewsSports

നാണക്കേടിന്റെ ആ വലിയ റെക്കോര്‍ഡ് ഇനി ചാഹലിന്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20യി്ല്‍ 6 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇതിനു പിന്നാലെ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ തേടി ഒരു നാണക്കേടിന്റെ റെക്കോര്‍ഡ് എത്തിയിരിക്കുകയാണ്. ട്വന്റി20യില്‍ ഒരു ബാറ്റ്‌സ്മാന് മുന്നില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ താരം എന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ചാഹല്‍ സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ക്ലാസനാണ് ചാഹലിന് ഈ നാണക്കേട് നേടി കൊടുത്തത്. കഴിഞ്ഞ മത്സരത്തില്‍ നാല് ഓവറില്‍ 64 റണ്‍സാണ് ചഹല്‍ വിട്ടു നല്‍കിയത്. ഇതില്‍ 41 റണ്‍സും ക്ലാസനാണ് നേടിയത്. 12 പന്തുകളില്‍ നിന്നായിരുന്നു ഈ 41 റണ്‍സ്. അഞ്ച് സിക്സും ഒരു ഫോറും അടക്കമായിരുന്നു ക്ലാസന്റെ ഇന്നിംഗ്സ്.

ഇതിന് മുമ്പ് 14 പന്തില്‍ കുല്‍ദീപ് യാദവ് വിട്ടുകൊടുത്ത 38 റണ്‍സായിരുന്നു മുന്നില്‍. ശ്രീലങ്കയുടെ പെരേരയാണ് അന്ന് കുല്‍ദീപിനെ പെരുമാറിയത്. 14 പന്തില്‍ 35 റണ്‍സ് വിട്ടുകൊടുത്ത രവീന്ദ്ര ജഡേജയും അത്രയും പന്തില്‍ 37 റണ്‍സ് വിട്ടുകൊടുത്ത മുഹമ്മദ് സിറാജുമൊക്കെ തൊട്ടടുത്തുണ്ട്.

shortlink

Post Your Comments


Back to top button