NewsGulf

യുഎഇയില്‍ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ്‌ വിദേശ പൗരന് ദാരുണാന്ത്യം

ഷാർജ ; യുഎഇയിൽ വാഹനാപകടം പ്രവാസി മരിച്ചു. ഉം അൽ ക്യുവൈനിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വ്യാഴാഴ്ച രാവിലെ 8:45 നുണ്ടായ അപകടത്തിൽ ഒരു ഏഷ്യൻ പൗരനാണ് മരിച്ചത്. കാർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.

അമിത വേഗതയാണ് അപകടത്തിനു കാരണം. നിയന്ത്രണം വിട്ടകാർ നിരവധി തവണ തലകീഴായി മറിഞ്ഞു. സ്ഥലത്തെത്തിയ പോലീസിലെ വിദഗ്ത സംഘം പ്രത്യേക ആയുധങ്ങൾ ഉപയോഗിച്ച് കാർ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. സംഭവ സഥലത്തു വെച്ച് തന്നെ മരിച്ച ഏഷ്യൻ പൗരന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്നും, പരിക്കേറ്റ ഡ്രൈവറെ ഉം അൽ ക്യുവൈനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും യുഎക്യു പോലീസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടറായ കേണൽ സെയ്ദ് ഒബൈദ് ബിൻ ആറാൻ പറഞ്ഞു. മരിച്ച ആളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

Read also ;വാഹനം കുറച്ച് പഴയതാണോ : കേന്ദ്രത്തിന്റെ പുതിയ നിയമം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button