പട്ന: ബിഹാറില്‍ പരീക്ഷാ ഹാളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് ഷൂ ധരിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് സാധാരണ ചെരുപ്പുകള്‍ ധരിച്ചാണ് വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് പരീക്ഷെഴുതാനെത്തിയത്. ബിഹാര്‍ സ്‌കൂള്‍ എക്സാമിനേഷന്‍ ബോര്‍ഡിന്റേതാണ് വിദ്യാര്‍ഥികള്‍ ഷൂ ധരിക്കരുത് എന്ന തീരുമാനം.
Also Read : ‘ഓം’ പതിപ്പിച്ച ചെരുപ്പുകള്‍ വില്‍പ്പനയില്‍; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍
ഷൂ ധരിച്ചെത്തിയ വിദ്യാര്‍ഥികളെ അതഴിച്ചു വെച്ചതിനു ശേഷം മാത്രമാണ് പരീക്ഷാ ഹാളിനുള്ളില്‍ കയറാന്‍ അനുവദിക്കുന്നത്. പതിനേഴു ലക്ഷം വിദ്യാര്‍ഥികളാണ് ബിഹാറില്‍ പരീക്ഷയെഴുതുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അല്ലാതെ ഷൂ നിരോധിക്കുകയല്ല വേണ്ടതെന്നും നിലവാരമുള്ള വിദ്യഭ്യാസമുള്ളിടത്ത് അതിന്റെ ആവശ്യം വരില്ലെന്നും ഒരു വിദ്യാര്‍ഥി ചൂണ്ടിക്കാട്ടി.
Post Your Comments