മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍നിന്നും റോഡിലേക്ക് തെറിച്ചു വീണ വിദ്യാര്‍ഥിനിക്ക് ബസിന്‍റെ പിൻചക്രം കയറി ദാരുണാന്ത്യം. മലപ്പുറം ചീക്കോട് പള്ളിമുക്കില്‍ ഉണ്ടായ അപകടത്തില്‍ വെട്ടുപ്പാറ സ്വദേശി ചെറുകുളത്തിൽ മൊയ്തീൻ കുട്ടിയുടെ മകളും ചീക്കോട് കെകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ റസീനയാണ്(14) മരിച്ചത്. തെറിച്ച് വീണ കുട്ടിയുടെ തലയില്‍ ബസിന്‍റെ പിന്‍ചക്രം കയറി ഇറങ്ങുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അപകടത്തെ തുടര്‍ന്ന്‍ അതേ വഴിയില്‍ വന്ന മൂന്ന് ബസുകൾ നാട്ടുകാർ തടഞ്ഞു.കുട്ടികളെ കുത്തി നിറച്ചാണ് ബസുകൾ ഓടിയതെന്നു ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ അരീക്കോട് പൊലീസ് കേസ് എടുത്തു.
Read also ;ബസ്സപകടത്തിൽ പൊലിഞ്ഞത് 44 ജീവൻ
Post Your Comments