Latest NewsNewsIndia

മദ്യശാലാ നിരോധനം : ഇളവ് തേടി കേരളം

ന്യൂഡല്‍ഹി : ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലാ നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകള്‍ക്ക് ഇളവ് തേടി കേരളം. സത്യവാങ്മൂലം ഇന്ന് സുപ്രിം കോടതി പരിഗണനക്കെത്തും. അതേസമയം കള്ളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി തേടി കള്ള് ഷാപ്പ് ഉടമകള്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്കെത്തും.

കള്ള് ബിയര്‍ വൈന്‍ തുടങ്ങിയ വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് എല്ലായിടത്തും വില്‍ക്കാന്‍ അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി വിധി കാരണം വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയേറ്റതായും വരുമാനം കുറഞ്ഞതായുമാണ് സര്‍ക്കാര്‍ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button