Latest NewsNewsIndia

യുവാവിന്റെ തലയിൽ നിന്നും നീക്കം ചെയ്‌തത്‌ 1.8 കിലോ ട്യൂമര്‍

മുംബൈ: യുവാവിന്റെ തലയില്‍ നിന്നും 1.8 കിലോ തൂക്കം വരുന്ന ട്യൂമര്‍ മുംബൈയിലെ നായര്‍ ആശുപത്രിയില്‍ നടന്ന ശസ്​ത്രക്രിയയില്‍ വിജയകരമായി നീക്കം ചെയ്​തു. ഏഴ്​ മണിക്കൂര്‍ നീണ്ട ശസ്​ത്രക്രിയയിലൂടെയാണ്​ ട്യൂമര്‍ മുറിച്ചു മാറ്റിയത്​. 31 വയസ്സുകാരനായ സന്‍ത്​ലാല്‍ പാല്‍ എന്ന വസ്​ത്ര വ്യാപാരിയുടെ തലയിലായിരുന്നു അസ്വാഭാവികമായ വലിപ്പത്തില്‍ ട്യൂമര്‍ വളര്‍ന്നത്​.

ലോകത്ത്​ തന്നെ ആദ്യമായാണ്​ ഇത്രയും വലിപ്പത്തിലുള്ള ട്യൂമര്‍ ശസ്​ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത്​. ഇതിന്​ മുമ്ബ്​ 1.4 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്​തതായിരുന്നു റെക്കോര്‍ഡ്​. ടൂമർ വലുതായതോടെ ഇയാൾക്ക് ശക്തമായ തലവേദന അനുഭവപ്പെടുകയും, ഇയാളുടെ കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്‌തു. ഇതോടെ ഈ മാസം ആദ്യം ഇയാൾ ആശുപത്രിയിൽ അഡ്‌മിറ്റാകുകയായിരുന്നു. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഇയാൾ സുഖം പ്രാപിച്ച് വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

also read:സൂര്യപ്രകാശം ഏല്‍ക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങളെ തേടിയെത്തുന്നത്…?

shortlink

Related Articles

Post Your Comments

Related Articles


Back to top button