ന്യൂഡല്‍ഹി: മാതാപിതാകള്‍ക്കും എന്‍ഐഎയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹാദിയ നല്കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കണമെന്ന് സുപ്രീം കോടതി. ഹാദിയയുടെ പിതാവ് അശോകനോടും എന്ഐഎയോടുമാണ് ഇക്കാര്യത്തില്‍ മറുപടി നല്കാന് സുപ്രീം കോടതി ഉത്തരവ്.
ഹാദിയ സിറിയയില്‍ പോകാന്‍ സാധ്യത ഉള്ളതു കൊണ്ടാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടതെന്ന അശോകന്റെ വാദം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അടങ്ങിയ ബെഞ്ച് ചോദ്യം ചെയ്തു. അങ്ങനെ ഉണ്ടെങ്കിൽ ഇടപെടേണ്ടത് സര്‍ക്കാരല്ലേയെന്ന് കോടതി ചോദിച്ചു.
ഹാദിയയുടെ വിവാഹം സംബന്ധിച്ച അശോകന്റെ വാദത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. പരസ്പരം സമ്മതപ്രകാരമുള്ള വിവാഹം ബലാത്സംഗം അല്ലെന്നും കോടതി വ്യക്തമാക്കി. സത്യവാങ്മൂലത്തില്‍ രാഹുല്‍ ഈശ്വറിനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാര്‍ച്ച് എട്ടിലേക്ക് മാറ്റി.
also read:വാഹനാപകടത്തില്‍ കോണ്‍ഗ്രസ് നേതാവിന് പരിക്ക്
Post Your Comments