
കൊച്ചി: നവജാത ശിശുവിനെ ഉറുമ്പരിച്ചു. ഞെട്ടിക്കുന്ന ഈ സംഭവം നടന്നത് എറണാകുളത്താണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് നവജാതശിശുവിനെ ഉറുമ്പരിച്ചതായാണ് പരാതി. മാസം തികയാതെ പ്രസവിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന കുഞ്ഞിനെയാണ് ഉറുമ്പരിച്ചത്. പെണ്‍കുഞ്ഞിന് പാല് നല്കാന് അമ്മ ചെന്നപ്പോഴാണ് മുഖത്തും തലയിലും ഉറുമ്പരിച്ചതായി കണ്ടത്.
പരാതി പറഞ്ഞ തന്നോട് ഡ്യൂട്ടി ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് കുഞ്ഞിന്റെ അച്ഛന് അന്‍വര്‍ പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്കി.
Post Your Comments