കാട്ടാക്കട: സ്വകാര്യ സ്കൂള്‍ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്താണെന്നു അറസ്റ്റിലായ പ്രതി.കുറ്റിച്ചലില്‍ സ്വകാര്യ സ്കൂള്‍ അദ്ധ്യാപികയുടെ മേല്‍, ബൈക്കിലെത്തി ആസിഡ് ഒഴിച്ചത് പരുത്തിപ്പള്ളിക്കാരനായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ആണെന്ന് കണ്ടെത്തി. സൗദിയില്‍ കപ്പല്‍ ജോലി ചെയ്യുന്ന സുബീഷ് വേണുഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്യമതക്കാരിയായ യുവതിക്ക് ഈ നേവി ഉദ്യോഗസ്ഥനോട് പ്രണയമുണ്ടായിരുന്നില്ല. അപ്പോഴും എങ്ങനേയും ഇഷ്ടപ്പെട്ട യുവതിയെ കല്ല്യാണം കഴിക്കുകയെന്നതായിരുന്നു സുബീഷിന്റെ ആഗ്രഹം.
ഇതിന് വേണ്ടിയായിരുന്നു ആക്രമണം. ആസിഡ് ആക്രമത്തിലൂടെ പെണ്‍കുട്ടിക്ക് വൈകല്യം വന്നാല്‍ തനിക്ക് തന്നെ യുവതിയെ സ്വന്തമായി കിട്ടുമെന്ന കണക്കുകൂട്ടിലാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ സമ്മതിച്ചു. തനിക്ക് പെണ്‍കുട്ടിയോട് പ്രണയമായിരുന്നുവെന്നും എന്നാല്‍ രണ്ട് വ്യത്യസ്ത മതമായത് വിവാഹത്തിന് തടസ്സമായെന്നും പറയുന്നു. കല്ല്യാണ അഭ്യര്‍ത്ഥനയുമായി യുവതിയുടെ ബന്ധുവിനെ സമീപിച്ചപ്പോള്‍ നിരാശനായി. അതിന് ശേഷവും ഫെയ്സ് ബുക്കിലൂടെ പെണ്‍കുട്ടിയെ ബന്ധപ്പെട്ടിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്.
പൊലീസ് ഇവരിലൂടെ പ്രതിയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സൂചനയൊന്നും കിട്ടിയില്ല. ഇതോടെ യുവതിയുടെ വീട് പൊലീസ് റെയ്ഡ് ചെയ്തു. ഇതില്‍ നിന്നാണ് യുവാവിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ കിട്ടിയത്. പെണ്‍കുട്ടിയുടെ വീട്ടിലെ ബൈബിളിനുള്ളില്‍ ഒരു രാഖി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. ഈ രാഖിക്ക് പിന്നിലെ കഥ തേടിയപ്പോഴാണ് യുവതിയുടെ സുഹൃത്തിന്റെ ബന്ധുവിലേക്ക് കാര്യങ്ങളെത്തിയത്. ഇയാള്‍ യുവതിയെ കല്ല്യാണം കഴിക്കാന്‍ ആഗ്രഹിച്ചുവെന്നും പൊലീസിന് ബോധ്യമായി. കൂടുതൽ അന്വേഷണത്തിൽ ആണ് യുവാവ് കുടുങ്ങിയത്. കുട്ടിയെ അന്യമതസ്ഥന് വിവാഹം യാചിച്ചു കൊടുക്കുമോ എന്ന് ഇയാൾ ബന്ധുവിനോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി.
തുർന്ന് ഇയാൾ സൗദിയിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ പുതിയതായി പെൺകുട്ടിയ്ക്ക് ജോലി കിട്ടുകയും അവിടെ തന്നെയുള്ള ഒരു യുവാവുമായി വിവാഹം നടക്കാൻ സാധ്യതയുണെന്നും മനസ്സിലാക്കിയ പ്രതി നാട്ടിലേക്ക് വരികയായിരുന്നു. ആസിഡ് കപ്പലിൽ നിന്ന് തന്നെ സംഘടിപ്പിച്ചു. ഇതുമായി വിമാന മാർഗ്ഗം വരാതെ കപ്പൽ മാർഗ്ഗമാണ് ഇയാൾ നാട്ടിലെത്തിയത്.അങ്ങനെ ആസിഡുമായി നാട്ടിലെത്തിയ സുബീഷ് ആരുമറിയാതെ യുവതിയെ ആക്രമിക്കാന്‍ തീരുമാനിച്ചു. താനാണ് ഇതിന് പിന്നിലെന്ന് യുവതിയും അറിയരുതെന്ന നിര്‍ബന്ധവും ഉണ്ടായിരുന്നു. ഇതിന് വേണ്ടി ജാക്കറ്റും മറ്റും വാങ്ങി. പള്‍സര്‍ ബൈക്കിലെത്തി ഒളിച്ചിരുന്നു.
യുവതി കാണാതെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് അതിവേഗം കടന്നു കളഞ്ഞു.
ആക്രമണത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു യുവതിയുടെ നിലപാട്. പള്‍സര്‍ ബൈക്കിന്റെ സൂചനകളുമായുള്ള അന്വേഷണവും നിര്‍ണ്ണായകമായി. യുവതിയെ ആക്രമിച്ച് അതിവേഗം പോകുമ്പോള്‍ മറ്റൊരു പെണ്‍കുട്ടിയെ ഇടിച്ചിടാന്‍ ഈ ബൈക്കുകാരന്‍ ശ്രമിച്ചിരുന്നു. ഈ പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളും നിര്‍ണ്ണായകമായി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
Post Your Comments