ന്യൂഡല്‍ഹി: ഇന്ത്യയുടെ ആകാശാതിര്‍ത്തി ലംഘിച്ച് പാക്ക് ഹെലികോപ്ടര്‍. ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയിലാണ് ഇന്ത്യയുടെ ആകാശാതിര്‍ത്തി കടന്ന് പാക് ഹെലികോപ്ടര്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയത്. നിയന്ത്രണരേഖയില്‍ 300 മീറ്ററോളം കടന്നുകയറിയാണ് നിരീക്ഷണപ്പറക്കല്‍ നടത്തിയത്.
പൂഞ്ച് മേഖലയില്‍ ഗുല്‍പൂര്‍ സെക്ടറില്‍ ബുധനാഴ്ച രാവിലെ 9.45 ഓടെയായിരുന്നു ഗുരുതര നിയമലംഘനം നടന്നത്. എന്നാല്‍ ഇരുഭാഗത്തു നിന്നും വെടിവയ്‌പ്പോ മറ്റ് പ്രകോപനമോ ഉണ്ടായിട്ടില്ലെന്ന് സേനാവക്താക്കള്‍ വ്യക്തമാക്കി.
പാക്ക് സൈന്യത്തിന്റെ എംഐ-17 ഹെലികോപ്ടറാണ് അതിര്‍ത്തിയില്‍ കടന്നുകയറി നിരീക്ഷണപ്പറക്കല്‍ നടത്തിയത്. എന്നാല്‍ ഉടന്‍ തന്നെ നിരീക്ഷണപ്പറക്കലിനെത്തിയ ഹെലികോപ്ടര്‍ മടങ്ങിപ്പോകുകയും ചെയ്തു. മേഖലയില്‍ മൂന്നു ഹെലികോപ്ടറുകള്‍ കണ്ടെത്തിയെങ്കിലും ഒരു ഹെലികോപ്ടര്‍ മാത്രമാണ് അതിര്‍ത്തി ലംഘിച്ച് അകത്തു കടന്നത്.
Post Your Comments