കൊച്ചി: തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നവജാത ശിശുവിനെ ഉറുമ്പരിച്ചതായി പരാതി. എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലാണ് സംഭവം നടന്നത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത് കുഞ്ഞിനെ അമ്മ പാലൂട്ടാന്‍ ചെന്നപ്പോഴാണ്. കുഞ്ഞിന്റെ തലയിലും മുഖത്തും ഉറമ്പരിച്ചിരുന്നു. ഇക്കാര്യം ജീവനക്കാരെ അറിയിച്ചപ്പോള്‍ അവര്‍ ഉറുമ്പിനെ തട്ടിമാറ്റുകയും പിന്നീട് വേറെ തുണി എടുത്ത് നല്‍കാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഉറുമ്പരിച്ചത് മാസം തികയാതെ ജനിച്ച പെണ്‍കുഞ്ഞാണ്. അമ്മ കുഞ്ഞിന് പാലുകൊടുക്കാന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചെന്നത് ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ്. സംഭവത്തെ കുറിച്ച് ഡ്യുട്ടി ഡോക്ടറോട് പരാതിപ്പെട്ടതോടെ ഡോക്ടര്‍ മോശമായി പെരുമാറിയെന്നും പിതാവ് അന്‍വര്‍ പ്രതികരിച്ചു.
Post Your Comments