
ന്യൂഡല്‍ഹി: ഈ മാസം മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകും. ജൂലായ് 1 മുതല്‍ നല്കുന്ന നമ്പറുകള്‍ 13 അക്കമാക്കാനാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം. അതേസമയം നിലവിലുള്ള നമ്പറുകള്‍ ഒക്ടോബര്‍ 1 മുതല്‍ 13 അക്കമാക്കിത്തുടങ്ങും.
Also Read : സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ വില്പനയ്ക്ക്
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നല്കി. ഡിസംബര്‍ 31 നകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും 13 അക്കമാക്കണമെന്നാണ് കമ്പനികള്‍ക്ക് മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം
Post Your Comments