KeralaLatest NewsNews

ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ഇനി മുതല്‍ ഓവര്‍ക്കോട്ട് യൂണിഫോം

കൊച്ചി: സംസ്ഥാനത്തെ ലോട്ടറി വില്‍പ്പനക്കാര്‍ യൂണിഫോമിലേക്ക്. ലോട്ടറി വില്‍പ്പനക്കാര്‍ ഓവര്‍കോട്ട് യൂണിഫോം അണിഞ്ഞുതുടങ്ങി. ലോട്ടറി പരസ്യത്തോട് കൂടിയ ഓവര്‍കോട്ട് ധരിച്ചാണ് ഇനി മുതല്‍ ലോട്ടറി വില്‍പ്പനക്കാരെത്തുക.. കുങ്കുമ നിറത്തിലാണ് ഓവര്‍കോട്ട്. യൂണിഫോമിനൊപ്പം പ്രത്യേക കുടകളും നല്‍കുന്നുണ്ട്. വഴിയരികില്‍ ഭാഗ്യക്കുറി വില്‍ക്കുന്നവര്‍ക്ക് യൂണിഫോം ധരിച്ച് കുടക്കീഴിലിരുന്ന് ഇനി ഭാഗ്യക്കുറി വില്‍ക്കാനാകും.

Also Read : പഠന നിലവാരത്തിനനുസരിച്ച് വ്യത്യസ്ത യൂണിഫോം ; സ്കൂള്‍ നടപടി വിവാദത്തില്‍

കൊച്ചി മെട്രോയില്‍ ഉള്‍പ്പെടെ യൂണിഫോം തയ്യറാക്കിയ കുടുംബശ്രീയ്ക്കാണ് ലോട്ടറി വില്‍പ്പനക്കാരുടെ യൂണിഫോമും തയ്യാറാക്കുന്നതിനുള്ള ചുമതല നല്‍കിയിട്ടുള്ളത്. ഒരു യൂണിഫോമിന് 300 രൂപയാണ് കുടുംബശ്രീയ്ക്ക് നല്‍കേണ്ടത്. ആദ്യ ഘട്ടത്തില്‍ ക്ഷേമ നിധി അംഗങ്ങളായ 50,000 പേര്‍ക്ക് യൂണിഫോം ലഭ്യമാക്കും. ജില്ലാ ലോട്ടറി ഓഫീസില്‍ നിന്ന് രണ്ട് യൂണിഫോം കോട്ടുകള്‍ സൗജന്യമായി നല്‍കുന്നുമുണ്ട്.

സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരുടെയും ചില്ലറവില്പനക്കാരുടെയും ക്ഷേമ നിധി ബോര്‍ഡാണ് ലോട്ടറി വില്‍പ്പനക്കാര്‍ക്ക് യൂണിഫോം കൊണ്ടുവരാന്‍ കഴിഞ്ഞമാസം തീരുമാനിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി ആഘോഷം പ്രമാണിച്ചാണിത്.

shortlink

Related Articles

Post Your Comments


Back to top button