![ian-hume-to-blasters-fans](/wp-content/uploads/2018/02/HUME-TO-BLASTERS-FANS-1-1.png)
കൊച്ചി: ചെന്നൈയ്ക്ക് എതിരെ ഡു ഓര്‍ ഡൈ മാച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സിന്. ഒരു സമനില പോലും ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തല്ലിക്കെടുത്തും. ഏത് പ്രതിസന്ധി ഘട്ടത്തിലും ബ്ലാസ്റ്റേഴ്‌സിന് പിന്തുണയുമായി ആരാധകര്‍ ഉണ്ടെന്നതാണ് കരുത്ത്.
സൂപ്പര്‍താരം ഇയാന്‍ ഹ്യൂം 23്‌ന് നടക്കുന്ന മത്സരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ്. എങ്ങനെയും ആരാധകരെ മത്സരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.
മറ്റു ടീമുകള്‍ ബ്ലാസ്റ്റേഴ്‌സിനെ അസൂയയോടെ നോക്കിയിരുന്നത് ഒരേ ഒരു കാരണത്താലാണ്. അതെ മഞ്ഞപ്പടയുടെ ആരാധകര്‍ തന്നെ. ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലും ഗ്യാലറിയില്‍ കട്ട സപ്പോര്‍ട്ടുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കൂടെയുണ്ടാവും. എന്നാല്‍ പതിവിന് വിരുദ്ധമായി ഈ സീസണില്‍ കൊച്ചിയില്‍ കാണികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്.
Post Your Comments