കറാച്ചി: മുന്‍ പാക് ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന്‍ മുഹമ്മദ് സരിയബ് ആത്മഹത്യ ചെയ്തു. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് നിഗമനം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. തൊണ്ണൂറുകളില്‍ ഏകദിന മത്സരങ്ങളില്‍ പാക്കിസ്ഥാനു വേണ്ടി കളിച്ച അമീര്‍ ഹനീഫിന്റെ മൂത്ത മകനായിരുന്നു മുഹമ്മദ് സരിയാബ്.
അണ്ടര്‍ 19 ടീമില്‍ കളിക്കാനുള്ള പ്രായപരിധി കഴിഞ്ഞുവെന്ന് ആരോപിച്ചാണ് സരിയബിന് അവസരം നിഷേധിച്ചത്. ഇതില്‍ സരിയബ് ഏറെ അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. തന്റെ മകനെ ടീം കോച്ചും മറ്റുള്ളവരും ചേര്‍ന്ന് ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടതാണെന്ന് അമീര്‍ ഹനീഫ് ആരോപിച്ചു.
ഈ വര്‍ഷം ജനുവരിയില്‍ ലാഹോറില്‍ നടന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ കറാച്ചി ടീമിനായി കളിക്കാന്‍ സരിയബ് എത്തിയിരുന്നു. എന്നാല്‍ ഇതിനിടെ ചെറിയ പരിക്ക് വന്നതോടെ തിരികെ വീട്ടില്‍ പോകാന്‍ പറഞ്ഞു. എന്നാല്‍ പരിക്ക നിസ്സാരമായതിനാല്‍ കളിക്കാന്‍ സാധിക്കുമെന്നും വീട്ടില്‍ പോകേണ്ടെന്നും സരിയബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ പ്രായം 19 വയസ്സിന് മുകളിലുണ്ടെന്ന് പറഞ്ഞ് കോച്ചും മറ്റുള്ളവരും സരിയബിനെ തഴയുകയായിരുന്നു.
also read:തിരുവനന്തപുരം മുഗശാലയിൽ യുവാവ് സിംഹ കൂട്ടിലേക്ക് ചാടിയതിന്റെ പിന്നിൽ ( video )
Post Your Comments