ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന ആം ആദ്മി എം.എല്‍.എ അമാനത്തുള്ള ഖാന്‍ പൊലിസില്‍ കീഴടങ്ങി. ജാമിയ നഗര്‍ പൊലീസിലാണ് ഖാന്‍ കീഴടങ്ങിയത്.സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മറ്റൊരു എം.എല്‍.എ പ്രകാശ് ജാര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയില്‍ വെച്ച് ആം.ആദ്മി എം.എല്‍.എമാര്‍ മര്‍ദ്ദിച്ചത്.
ആം ആദ്മി എം എല്‍ എ അറസ്റ്റില്‍
കൂടാതെ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും ചീഫ് സെക്രട്ടറി പരാതിപ്പെട്ടിരുന്നു.എന്നാൽ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ഖാന്‍ പൊലിസിനോട് പറഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രി ലെഫ്റ്റനന്‍റ് ഗവര്‍ണറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി നല്‍കിയ പരാതിയിലാണ് അറസ്റ്റുണ്ടായത്. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Post Your Comments