Latest NewsNewsGulf

ഭാര്യയുടെ കൂടെ ചിലവഴിക്കുന്നത് സേവനം : തുടര്‍ന്ന് യുവാവ് ഭാര്യയോട് ആവശ്യപ്പെട്ടത് ഇതുവരെ ആരും ആവശ്യപ്പെടാത്ത വിചിത്രകാര്യം

ദുബായ് : ലോകത്ത് ഇന്നേവരെ ഒരു ഭര്‍ത്താവും ആവശ്യപ്പെടാത്ത വിചിത്ര ആവശ്യമാണ് ഭാര്യയോട് ഉന്നയിച്ചത്. ഭര്‍ത്താവിന്റെ വിചിത്രമായ ആവശ്യത്തിനു മുന്നില്‍ സഹികെട്ട ഭാര്യ ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ടു.

തൊഴിലില്ലാത്ത സ്വദേശി പൗരന്‍ തന്റെ ഭാര്യയെ ഔട്ടിംഗിനും മറ്റും പുറത്തേയ്ക്ക് കാറില്‍ കൊണ്ടുപോകുന്നതിന് ഭാര്യയുടെ കൈയില്‍ നിന്ന് 500 ദിര്‍ഹം വേണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം തുടര്‍ന്നുകൊണ്ടേ ഇരുന്നപ്പോഴാണ് ഭാര്യ വിവാഹമോചനത്തിന് തയ്യാറായി കുടുംബകോടതിയെ സമീപിച്ചത്.

സുഹൃത്തുക്കളോടൊപ്പം ചെലവഴിയ്‌ക്കേണ്ട സമയത്ത് ഭാര്യയ്‌ക്കൊപ്പം ചെലവഴിച്ചതിന് നഷ്ടപരിഹാരമെന്നോണമാണ് യുവാവ് തുക ആവശ്യപ്പെട്ടത്.

ഏതാനുമാസങ്ങള്‍ ഇത് തുടര്‍ന്നപ്പോള്‍ യുവതി പണം കൊടുക്കാന്‍ വിസമ്മതിക്കുകയും വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിക്കുകയുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button