കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്താന്‍ കാരണമായത് എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.എഫ്.ഐ-കെ.എസ്.യു. സംഘര്‍ഷം. ഇനിയൊരിക്കലും എഴുന്നേറ്റു നടക്കരുതെന്നായിരുന്നു പാര്‍ട്ടി പ്രാദേശികനേതൃത്വത്തിന്റെ നിര്‍ദേശം. ഇതേത്തുടര്‍ന്നു നാട്ടിലുണ്ടായ പ്രശ്നങ്ങളില്‍ ഷുെഹെബ് ഇടപെട്ടതാണു െവെരാഗ്യത്തിനിടയാക്കിയതെന്നാണു പ്രതികളുടെ മൊഴി. സൗകര്യത്തിനു കിട്ടുമ്പോള്‍ കാല്‍ വെട്ടിമാറ്റുകയായിരുന്നു ലക്ഷ്യം. സി.ഐ.ടി.യു, ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകരാണ് ഇനി അറസ്റ്റിലാകാനുള്ള മൂന്നുപേര്‍.
അക്രമത്തില്‍ പങ്കെടുത്തയാളും ബോംബെറിഞ്ഞയാളും അക്രമിസംഘമെത്തിയ വാഗണ്‍ആര്‍ കാറിന്റെ ഡ്രൈവറുമാണ് ഇവര്‍. നേതാവിനുണ്ടായ പകയാണു ഷുെഹെബിനെതിരായ പാര്‍ട്ടി ക്വട്ടേഷനു കാരണം. എടയന്നൂരില്‍ അക്രമത്തിനു പറ്റിയ സി.പി.എം. പ്രവര്‍ത്തകരില്ലാത്തതിനാല്‍ തില്ലങ്കരിയിലെ പ്രവര്‍ത്തകര്‍ക്കു ക്വട്ടേഷന്‍ നല്‍കുകയായിരുന്നെന്നു പ്രതികള്‍ സമ്മതിച്ചതായി പോലീസ് സൂചിപ്പിച്ചു. ഷുെഹെബിന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണു പിടിയിലായതെന്നു പോലീസ് പറയുന്നു. സി.സി. ടി.വി. ദൃശ്യങ്ങളില്‍ ഇവരുടെ പങ്ക് വ്യക്തമാണ്.
കാല്‍ വെട്ടിമാറ്റുക ലക്ഷ്യമിട്ട് വെള്ള വാഗണ്‍ ആര്‍ കാര്‍ വാടകക്കെടുത്ത്, ഫോര്‍ രജിസ്ട്രേഷന്‍ സ്റ്റിക്കറൊട്ടിച്ച് മൂന്നുദിവസം ഷുെഹെബിനെ പിന്തുടര്‍ന്നതായി അറസ്റ്റിലായവര്‍ മൊഴിനല്‍കി. പിന്തുടര്‍ന്നു തുടങ്ങിയതിന്റെ മൂന്നാംദിവസം രാത്രിയാണു തെരൂരിലെ തട്ടുകടയ്ക്കു മുന്നില്‍ ബോംബെറിഞ്ഞശേഷം ഷുെഹെബിനെ വെട്ടിവീഴ്ത്തിയത്. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാനാകാതെ രക്തം വാര്‍ന്നാണു ഷുെഹെബ് മരിച്ചത്. കൊലയാളികള്‍ സഞ്ചരിച്ച കാറിനായി തെരച്ചില്‍ ഊര്‍ജിതമാണ്. ആസൂത്രണവും നടപ്പാക്കലുമടക്കമുള്ള സംഭവങ്ങളില്‍ 10 പേര്‍ക്കു നേരിട്ടു ബന്ധമുണ്ടെന്നു പ്രതികള്‍ മൊഴി നല്‍കിയതായാണു വിവരം.
Post Your Comments