KeralaLatest NewsNews

റെയില്‍വേ നിയമനം; സർക്കാർ ആവശ്യം അംഗീകരിച്ചു

തിരുവനന്തപുരം : ദക്ഷിണ റെയില്‍വേ നിയമനത്തിൽ സർക്കാരിന്റെ ആവശ്യം അംഗീകരിച്ചു.റെയിൽവേ പരീക്ഷയില്‍ മലയാളം ഉള്‍പ്പെടുത്തി. പ്രാദേശിക ഭാഷകളായ തമിഴിനും തെലുങ്കിനുമൊപ്പം മലയാളത്തിലും കന്നടയിലും ചോദ്യം നല്‍കും. നാല് പ്രാദേശിക ഭാഷകളിലും ദക്ഷിണ റെയില്‍വേ ചോദ്യം തയ്യാറാക്കുമായിരുന്നു. എന്നാല്‍, ഇത്തവണ മലയാളവും കന്നടയും ഒഴിവാക്കിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

എല്ലാ കാറ്റഗറികളിലും അപേക്ഷിക്കാനുളള പ്രായപരിധി രണ്ടുവര്‍ഷംകൂടി ഉയര്‍ത്തിയിട്ടുണ്ട്. മാര്‍ച്ച്‌ 12 വരെ അപേക്ഷ സ്വീകരിക്കും.ഇതിനോടകം അപേക്ഷച്ചവര്‍ക്ക് ഭാഷാമാറ്റത്തിന് അവസരം ലഭിക്കും. റെയില്‍വേയുടെ സൈറ്റില്‍ modyfy exam language എന്ന ഒരുഭാഗം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇവിടെ ക്ലിക് ചെയ്താല്‍ നേരത്തെ അപേക്ഷിച്ചവര്‍ക്ക് ഭാഷ മാറ്റിയെടുക്കാം.

ഇത്തവണ മലയാളം ഒഴിവാക്കിയത് വലിയപ്രതിഷേധത്തിന് വഴിവച്ചിരുന്നു.തുടര്‍ന്ന് സംസ്ഥാനസര്‍ക്കാരും വിവിധ റെയില്‍വേ യൂണിയനുകളും അധികൃതരെ പ്രതിഷേധമറിയിച്ചു. തുടർന്നാണ് പുതിയ തീരുമാനം ഉണ്ടായത്.തിങ്കളാഴ്ച രാവിലെ 10 മുതല്‍ അപേക്ഷിച്ചവര്‍ക്ക് ദക്ഷിണ റെയില്‍വേ പരീക്ഷകള്‍ക്കുളള ഭാഷയില്‍ മലയാളവും തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചു. ഇതിനുമുന്‍പ് അപേക്ഷിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ ഭാഷ മാറ്റാനുളള ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button