ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗീതാഞ്ജലി ഗ്രൂപ്പിന്റെ 20 സ്ഥാപനങ്ങളിൽ റെയിഡ്. തട്ടിപ്പിലെ മുഖ്യപ്രതി നീരവ് മോഡിയുടെ ബന്ധു മെഹുല്‍ ചിനുബായി ചോക്‌സിയുടെതാണ് ഗീതാഞ്‌ജലി ഗ്രൂപ്പ്. മുംബൈ, പൂനെ, സൂറത്, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലായിരുന്നു പരിശോധന.
Read Also: കുവൈറ്റിൽ പൊതുമാപ്പ് കാലാവധിയിൽ മാറ്റം
മെഹുൽ റോയിയുടെ ഇടപാടുകൾ സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നിരീക്ഷണത്തിലാണ്. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 13 വ്യവസായികളും 24 സ്‌ഥാപനങ്ങളും നീരവിനും മെഹുലിനും എതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.
Post Your Comments