Latest NewsNewsInternational

ജനിക്കാൻ ഏറെ അപകടകരം പാകിസ്ഥാൻ : ഏറെ സുരക്ഷിതമായ രാജ്യവും വെളിപ്പെടുത്തി യൂണിസെഫിന്റെ കണക്ക്

ന്യൂഡല്‍ഹി: ജനിക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യം ജപ്പാനാണെന്ന് യൂണിസെഫിന്റെ സര്‍വ്വേഫലം. പാകിസ്ഥാണ് ഏറ്റവും അപകടകരമായ രാജ്യം.ആയിരത്തില്‍ ഒന്ന് എന്ന കണക്കിലാണ് ജപ്പാനിലെ ശിശുമരണ നിരക്ക്. ഒരുമാസം പ്രായമാകുന്നതിന് മുമ്ബ് 22ല്‍ ഒന്ന് എന്ന കണക്കിലാണ് പാകിസ്ഥാനില്‍ നവജാത ശിശുക്കള്‍ മരിക്കുന്നതെന്നാണ് യൂണിസെഫിന്റെ കണ്ടെത്തല്‍. ഇന്ത്യയിലെ ശിശുമരണ നിരക്ക് ആയിരത്തില്‍ 25.4 ആണ്.

ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ ഓരോ വര്‍ഷവും ഇന്ത്യ നിലമെച്ചപ്പെടുത്തുണ്ടെന്ന് യൂണിസെഫിലെ ഇന്ത്യന്‍ പ്രതിനിധി ഡോ.യാസ്മിന്‍ അലി ഹഖ് അറിയിച്ചു. 2030 ഓടെ ആയിരത്തില്‍ 12 എന്ന നിരക്കിലേക്ക് എത്താനാണ് ഇന്ത്യയുടെ ശ്രമമെന്നും യാസ്മിന്‍ വ്യക്തമാക്കി. നേരത്തെയുള്ള ജനനം, പ്രസവ സമയത്തെ സങ്കീര്‍ണതകള്‍, പകര്‍ച്ചാ വ്യാധികള്‍ എന്നിവയാണ് ശിശുമരണത്തിന്റെ പ്രധാന കാരണങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button