
കൊല്‍ക്കത്ത: 21 കാരിയ്ക്ക് നേരെ നിര്‍ഭയ മോഡല്‍ പീഡനം. മാനസിക നിലതെറ്റിയ യുവതിയെയാണ് അജ്ഞാതരായ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ സ്വാകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയും കൂട്ട ബലാത്സംഗം നടത്തിയുമായിരുന്നു ആക്രമണം. പശ്ചിമബംഗാളിലാണ് കൊടും ക്രൂരകൃത്യം നടന്നത്
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം ഒഴിഞ്ഞ സ്ഥലത്ത് വച്ച് കൂട്ടബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു.
യുവതിയുടെ നിസ്സഹായമായ കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ നടത്തിയെങ്കിലും പെണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഒത്തുകൂടുകയും പ്രതികളെ പിടിക്കണമെന്നാവശ്യപ്പെ്ട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments