കോട്ടയം: പ്രേമലേഖനം മാത്രമല്ല ഇപ്പോള്‍ വിരഹ ലേഖനവും എഴഉതി തുടങ്ങിയിരിക്കുകയാണ് യുവാക്കള്‍. എന്നാല്‍ ഇത് വറും സെന്റിയല്ല, തേച്ചിട്ട് പോയവനെ കത്തിലൂടെ വലിച്ചുകീറ് ഭിത്തിയില്‍ ഒട്ടിച്ചിട്ടുണ്ട് യുവതി. കോട്ടയം മെഡിക്കല്‍ കോളേജിലെ ഒരു പെണ്‍കുട്ടിയാണ് കത്തിന് പിന്നില്‍. അതേസമയം കത്തിന് പിന്നില്‍ പ്രണയകഥ ഉണ്ടോ അതോ സങ്കല്‍പ്പികമാണോ എന്ന് കാര്യത്തിന് വ്യക്തതയില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒട്ടുമിക്ക ഡയലോഗുകളും ഉള്‍പ്പെടുത്തിയാണ് കത്ത്.
വിരഹ ലേഖനത്തിലെ വരികള്‍ ഇങ്ങനെ
പ്രിയപ്പട്ടെ തേപ്പുകാരാ…
എടാ ……. മോനെ. ഞാന്‍ നിന്നോട് ഇഷ്ടമാ ഇഷ്ടമാ എന്നു തന്നെ അല്ലേ പറഞ്ഞത്. അക്ഷരം മാറി പോയിട്ടൊന്നും ഇല്ലല്ലോ. നീ എന്താ പൊട്ടനാണോ ? നീ എന്നെ കൂടുതല്‍ മണ്ടിയാക്കാന്‍ നോക്കല്ലേ… നിനക്ക് ശാരി പോയാല്‍ മേരി..അവളും പോയാല്‍ രാജേശ്വരി. പക്ഷെ, എനിക്ക് എന്റെ അമറും അക്ബറും അന്തോണിയും നീ ആയിരുന്നു.
നീ ഒരു ഫ്രോഡും ചതിയനും വഞ്ചകനുമാണെന്ന് പലരും പലവട്ടം പറഞ്ഞിട്ടും എന്റെ ആത്മാര്‍ത്ഥ സ്നേഹം കണ്ട് നീ മനസ്സുമാറി തിരിച്ചുവരുന്നതും കാത്ത് കഴിഞ്ഞ ബുധനാഴ്ച്ച വരെ ലേഡീസ് ഹോസ്റ്റലിന്റെ വടക്കുകിഴക്കേ മൂലയിലുള്ള തെക്കിനിയില്‍ ഒരു നത്തിനെ പോലെ കാത്തിരുന്നു. അതെന്റെ തെറ്റ്.
നീ തിരിച്ചു വന്നാല്‍ എന്റെ ചങ്കിന്റെ തല മൊട്ട അടിക്കാമെന്നും നാക്കില്‍ ശൂലം കുത്തി കാവടി എടിക്കാമെന്നും നേര്‍ന്നതും എന്റെ തെറ്റ്. എന്തിനാടാ ചെറ്റെ നീ എന്നെ തേച്ചിട്ട് പോയത്. ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നില്ലേടാ തെണ്ടി. ഞാന്‍ വിളിച്ചാല്‍ നീ ഫോണെടുക്കില്ല അല്ലേ.. നീ ബിസി ആണല്ലേ അല്ലേ….നീ എന്നെ ബ്ലോക്ക് ചെയ്യും അല്ലേടാ നാറി. ഞാന്‍ എസ്സേ മെസേജ് അയക്കുമ്പോല്‍ നീ ഹും എന്ന് മൂളും അല്ലേടാ…നിനക്ക് ബാക്കിയുള്ള എല്ലാ പെണ്‍കുട്ടികളോടും (ജൂണിയേഴ്സിനെ വരെ) ചാറ്റ് ചെയ്യാനും ഫെയ്സ്ബുക്കില്‍ ഫോട്ടോ ലൈക്ക് ചെയ്യാനും നിനക്ക് സമയവും സന്ദര്‍ഭവും ഉണ്ടല്ലേ. നിനക്ക് റീചാര്‍ജ് ചെയ്തത് എന്റെ കാശ്…നിനക്ക് ഐസ്‌ക്രീം വാങ്ങി തന്നത് എന്റെ കാശ്. നിനക്ക് സിനിമ ടിക്കറ്റ് എടുത്തു തന്നത് എന്റെ കാശ്. എന്നിട്ട് നിനക്ക് സിനിമ കാണാനും ഡേറ്റിംഗിന് പോകാനും ചിഞ്ചു മഞ്ചു…. എനിക്ക് നാരങ്ങ മിഠായി വാങ്ങി തന്നിട്ട് നീ അവള്‍ക്ക് സില്‍ക്ക് വാങ്ങി കൊടുക്കും അല്ലേടാ തെണ്ടി.
എന്റെ ആത്മാര്‍ത്ഥ സ്നേഹം കണ്ടില്ലെന്ന് വെച്ച് പോയ നിനക്ക് ഒര് അഡാറ് തേപ്പുകാരിയെയും കുറേ കരപ്പന്‍ പിടിച്ച കുരുപ്പുകളെയും കിട്ടുമെടാ മരംകൊത്തി മോറാ.. നീ അഡീഷ്ണലായി ഡബിള്‍ അഡീഷ്ണലായി ട്രിപ്പിള്‍ അഡീഷ്ണലായി പണ്ടാരമടങ്ങി പോകുമെടാ പഴത്തൊലി മൂക്കാ..
നിന്റെ വിടവുള്ള പല്ലും…ത്രികോണ ത്രികോണ എന്നുള്ള നടപ്പും മോണകാട്ടിയുള്ള ചിരിയും കണ്ടാല്‍ പെമ്പിള്ളേര് അങ്ങ് ബീമാനത്തില്‍ കേറി വരും…അങ്ങ് സൊമാലിയയില്‍നിന്ന്…..
നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടാ കാലമാടാ…
എന്ന് മനസ്സ് നിറയെ പ്രാക്കോടെ ഞാന്‍..
ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ്
Post Your Comments