ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പില്‍ പ്രതികരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പിഎന്‍ബി മാനേജ്മെന്റിനും ഓഡിറ്റര്‍മാര്‍ക്കും തട്ടിപ്പ് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നെന്നും തട്ടിപ്പ് നടത്തിയവരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് ആവശ്യമായ പുതിയ സംവിധാനം എന്തെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ വിലയിരുത്തണമെന്നും ജെയ്റ്റലി കൂട്ടിച്ചേര്‍ത്തു.
Read Also: ദുബായ് ഡ്യൂട്ടി ഫ്രീ : കോടിപതിയായി വീണ്ടും ഇന്ത്യന്‍ പ്രവാസി
ക്രമക്കേടുകള്‍ കണ്ടെത്താതെ പോയതില്‍ ഓഡിറ്റേഴ്സിനു വലിയ വീഴ്ചയുണ്ടായി. ചാട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെ ഈ മേഖലയിലുള്ളവര്‍ ആത്മപരിശോധന നടത്തണമെന്നും ജയ്റ്റ്ലി പറയുകയുണ്ടായി. വന്‍ ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യം നല്‍കുന്ന ബയേഴ്സ് ക്രെഡിറ്റ് സൗകര്യം ഉപയോഗിച്ചാണ് നീരവ് മോഡി വിദേശത്ത് തട്ടിപ്പ് നടത്തിയത്.
Post Your Comments