Latest NewsnewsIndiaNews

അഞ്ച്‌ വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു: പതികളെ സ്റ്റേഷനില്‍ നിന്നും വലിച്ചിറക്കി നാട്ടുകാർ തല്ലിക്കൊന്നു

ദിബൂഗര്‍: അഞ്ച്‌ വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ ജനക്കൂട്ടം സ്റ്റേഷന്‍ ആക്രമിച്ച്‌ പിടിച്ചെടുത്ത് തല്ലിക്കൊന്നു. അരുണാചല്‍ പ്രദേശിലെ ലോഹിത് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ ടെസു പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കയറിയാണ് നാട്ടുകാര്‍ പ്രതികളെ കൈകാര്യം ചെയ്തത്. ലോക്കപ്പില്‍ നിന്നും വലിച്ചിറക്കി മാര്‍ക്കറ്റില്‍ കൊണ്ടിട്ട് പരസ്യമായി മര്‍ദ്ദിക്കുകയായിരുന്നു. 800 ലധികം പേരാണ് കൈവെച്ചത്.

ഇന്നലെ രാവിലെ പോലീസ് സ്റ്റേഷനിൽ എത്തിയ നാട്ടുകാർ പ്രതികളായ സഞ്ജയ് സോബാറിനെയും അയാളുടെ സഹായി 25 കാരന്‍ ജഗദീഷിനെയും വിട്ടുനൽകാൻ ആവശ്യപ്പെട്ടെങ്കിലും പോലീസ് എതിർക്കുകയായിരുന്നു. ഇതേ തുടന്നാണ്‌ നാട്ടുകാർ സ്റ്റേഷൻ അതിക്രമിച്ചു കയറിയത്.രണ്ടു പേരെയും ലോക്കപ്പില്‍ നിന്നും വലിച്ചിറക്കി നിലത്തുകൂടി വലിച്ചിഴച്ച്‌ മാര്‍ക്കറ്റിലേക്ക് കൊണ്ടു വരികയും അവിടെയിട്ട് ശരിക്ക് പെരുമാറുകയുമായിരുന്നു. പെണ്‍കുഞ്ഞിനെ സോബാറാണ് ബലാത്സംഗം ചെയ്തത്.

പ്രതികളെ കൊലപ്പെടുത്തിയ ശേഷം ശരീരം ജംഗ്‌ഷനിൽ ഉപേക്ഷിക്കുകയായിരുന്നു.ലോഹിത് ഡപ്യൂട്ടി കമ്മീണര്‍ കര്‍മാ ലെകിയും ഡിഐജി അപൂര്‍ ബിടിന്‍, എസ്പി ഇസാക് പെര്‍ടിന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. എന്നാല്‍ നൂറുകണക്കിന് പേര്‍ ഉണ്ടായിരുന്ന സംഭവത്തില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

read more: കെജ്രിവാളിന്റെ വീട്ടില്‍ വെച്ച്‌ ആം ആദ്മി എംഎല്‍എമാര്‍ തന്നെ മര്‍ദിച്ചതായി ഡല്‍ഹി ചീഫ് സെക്രട്ടറി

shortlink

Post Your Comments


Back to top button