Latest NewsNewsIndia

ബലാത്സംഗത്തിലൂടെ ഗർഭിണിയായ 12 കാരി പ്രസവിച്ചു

ഭോപ്പാൽ: ബലാത്സംഗത്തിലൂടെ ഗർഭിണിയായ 12 കാരി ആൺകുഞ്ഞിന് ജന്മം നൽകി. ഗര്‍ഭസ്ഥശിശുവിന് ആറ് മാസം പ്രായമായതിനാലും പെൺകുട്ടിയുടെ ജീവൻ അപകടത്തിലാവാൻ സാധ്യതയുള്ളതിനാലും ഗര്‍ഭഛിദ്രം നടത്താൻ മധ്യപ്രദേശ് ഹൈക്കോടതി അനുമതി നൽകിയിരുന്നില്ല. പെൺകുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് കുട്ടിയും മാതാപിതാക്കളും അറിയുന്നത് കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ്.

അപ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന് 20 ആഴ്ച വളര്‍ച്ചയെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അകന്ന ബന്ധുവായ 21 വയസ്സുള്ള എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം തൃപ്തികരമാണെന്ന് പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ഇന്ദിര ഗുപ്ത അറിയിച്ചു.

കുഞ്ഞിന് 2.6.കിലോഗ്രാം ഭാരമാണുള്ളത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി വൈകാതെ കുഞ്ഞിനെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കും. കുഞ്ഞിനെ സ്വീകരിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തയ്യാറാണെങ്കിലും കുഞ്ഞിന് ഒരു വയസ്സ് ആകുന്ന വരെ മറ്റൊരു സഹായിയുടെ ആവശ്യമുണ്ടാകുമെന്നും ഇവരുടെ വക്കീൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button