ടെഹ്റാന്: 66 യാത്രക്കാരുമായി ഇറാനില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്‍ മധ്യഇറാനിലെ ഇസ്വാഹന് പ്രവിശ്യയിലെ ഡെന്സ്ലു നഗരത്തിനു സമീപമാണു കണ്ടെത്തിയതെന്നാണു വിവരം. തിങ്കളാഴ്ച ഉച്ചവരെ നീണ്ട തിരച്ചിലിനൊടുവിലാണു വിമാനാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായത്. എന്നാല്‍, ഇറാന് ആഭ്യന്തര വ്യോമഗതാഗത വിഭാഗം വിമാനഭാഗങ്ങള്‍ കണ്ടെടുത്തെന്ന് ഉറപ്പായിട്ടില്ലെന്ന് അറിയിച്ചു.
read also: 66 യാത്രക്കാരുമായി വിമാനം തകര്‍ന്ന് വീണു
പര്‍വത പ്രദേശത്തു തകര്‍ന്നു വീണതിനാല്‍ തിരച്ചിലിനു തടസ്സമുണ്ട്. അപകടം ടെഹ്റാനില്‍നിന്ന് ഇറാനിലെ തന്നെ നഗരമായ യാസൂജിലേക്കുള്ള യാത്രയ്ക്കിടെയാണ്. ആസിമന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത് ഇസ്ഫഹാന് പ്രവിശ്യയ്ക്കു തെക്കു ഭാഗത്ത് ഡീന പര്‍വത മേഖലയിലാണ്. ഒരു കുട്ടിയുള്‍പ്പെടെ 60 യാത്രക്കാരും വിമാനത്തിലെ ആറു ജീവനക്കാരും മരിച്ചു. വിമാനത്തിന് 20 വര്‍ഷത്തിലേറെ പഴക്കമുണ്ട്. മൂടല്‍മഞ്ഞു നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു അപകടം.
Post Your Comments