ജപ്പാന്‍: ജപ്പാനിലെ ഒരു ഭക്ഷണശാലയില്‍ കയറിയ ആള്‍ ഏറ്റവും ഫ്രഷ് ആയ ‘സൂഷി’ (പരമ്പരാഗത ജപ്പാന്‍ വിഭവം) തന്നെ ആവശ്യപ്പെട്ടു. ചോറും കടല്‍ വിഭവങ്ങളും പച്ചക്കറികളും ചേരുന്നതാണ് രുചികരമായ സൂഷി. തന്റെ മുന്നില്‍ വിളമ്പിയ സൂഷി കണ്ട് അയാള്‍ ശരിക്കും അത്ഭുതപ്പെട്ടു. ഫ്രഷ് ആണെന്ന് പറഞ്ഞാല്‍ ഇത്രയും ഫ്രഷ് ആയിരിക്കുമെന്ന് ഒരിക്കലും ചിന്തില്ല. വേവിച്ച ചോറിനു മുകളില്‍ ഇരുന്ന് പുളയുന്ന ചിപ്പി മത്സ്യം. ആദ്യ കാഴ്ചയില്‍ അമ്പരന്നു പോയെങ്കിലും അയാള്‍ ഒട്ടും മടിച്ചില്ല. ഭക്ഷണം ആസ്വദിച്ചു തന്നെ കഴിച്ചു. ഇത്രയും സ്വാദിഷ്ടമായ ഭക്ഷണം താന്‍ കഴിച്ചിട്ടില്ലെന്നായിരുന്നു പിന്നീട് ഇയാള്‍ പ്രതികരിച്ചത്.
スシローの悲劇 pic.twitter.com/DDLhXuuP0l
— ブッチー (@shoumizo3446) February 11, 2018
Post Your Comments