![](/wp-content/uploads/2018/02/mj.png)
ഷില്ലോംഗ്: എൻസിപി സ്ഥാനാർഥി അടക്കം നാലു പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.മേഘാലയയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ വില്യം നഗറിൽ നിന്ന് മത്സരിക്കാനിരുന്ന ജോനാഥൻ എൻ. സാംഗ്മ(43) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈസ്റ്റ് ഗാരോ ഹിൽസിലെ സമാന്തയിൽ വൈകിട്ട് ഏഴരയോടെ നിയന്ത്രിത സംവിധാനം (ഐഇഡി) ഉപയോഗിച്ചായിരുന്നു സ്ഫോടനം. ഫെബ്രുവരി 27ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ശേഷം മടങ്ങി വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Read also:പള്ളിയില്‍ നിന്നും മടങ്ങി വന്നവര്‍ക്ക് നേരെ വെടിവെയ്പ്, 5 സ്ത്രീകള്‍ കൊല്ലപ്പെട്ടു
2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സംഗ്മ കോൺഗ്രസ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ദെബോറ സി. മാരക്കിനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് എൻസിപിയിൽ അദ്ദേഹം ചേർന്നത്.
Post Your Comments