പാലോട് : പള്ളിമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടികളിലൊരാള്‍ അബദ്ധത്തില്‍ ജീപ്പ് സ്റ്റാര്‍ട്ടാക്കി, പിന്നിലേക്കു വന്ന ജീപ്പിനടിയില്പ്പെട്ടു ഏഴുവയസുകാരന് ദാരുണാന്ത്യം.പെരിങ്ങമ്മല ഒഴുകുപാറ പനങ്ങോട് മാത്യു കോട്ടേജില്‍ ഷിജു മാത്യുവിന്റെയും ഷിജി മാത്യുവിന്റെയും മകന് ജോഷി മാത്യുവാണ് മരിച്ചത്. പെരിങ്ങമ്മല ഗവ.യുപിഎസിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്.
ചാത്തിചാച്ചമണ്പുറം മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ കുടുംബസമേതം പ്രാര്‍ഥനയ്ക്ക് എത്തിയതായിരുന്നു ഇവർ. അച്ഛനും അമ്മയും പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനിടെ ജോഷിമാത്യു കൂട്ടുകാരോടൊത്ത് പള്ളിമുറ്റത്ത് കളിക്കുകയായിരുന്നു. ഇതിനിടെ കുട്ടികളിലൊരാള്‍ ജീപ്പിനുള്ളിലിരുന്ന താക്കോല്‍ ഉപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ടാക്കി.
ജീപ്പിന്റെ പിന്‍ഭാഗത്ത് കളിച്ചുകൊണ്ടിരുന്ന ജോഷിമാത്യുവിന്റെ ശരീരത്തില്‍കൂടി വണ്ടികയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. കുട്ടികളുടെ നിലവിളികേട്ട് പള്ളിക്കകത്തുണ്ടായിരുന്നവര്‍ ഓടി പുറത്തെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. താന്നിമൂട് സ്വദേശി രാജന്റേതായിരുന്നു ജീപ്പ്. ഇദ്ദേഹവും പള്ളിയിലെത്തിയതായിരുന്നു.
Post Your Comments