CinemaLatest NewsIndiaNews

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ വിശാൽ ആശുപത്രിയിൽ

ന്യൂഡൽഹി: തമിഴ് നടന്‍ വിശാലിനെ ഷൂട്ടിങ്ങിനിടെ പെട്ടെന്ന് കുഴഞ്ഞു വീണ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡൽഹിയില്‍ നടക്കവെ വിശാല്‍ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അണിയറ പ്രവര്‍ത്തകര്‍ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രമുഖ തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. താരസംഘടനയായ നടികര്‍ സംഘത്തിന്റെ നേതാവും കൂടെയാണ് വിശാല്‍. എന്നാല്‍ വിശാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പേടിക്കാനൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button