മുംബൈ : പി.എൻ.ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അംബാനിയുടെ കുടുംബത്തിലേക്കും നീളുന്നു. അംബാനി സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ സഹോദരപുത്രനും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുമായ നീരവ് മോദിയുടെ കന്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ വിപുല്‍ അംബാനിയെ സി.ബി.ഐ ചോദ്യംചെയ്തു.
ഇന്നലെ മുംബൈയിലെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ സി.ബി.ഐ വിശദമായി പരിശോധിച്ചു.നീരവിന്റെ കമ്പനിയിൽ മൂന്ന് വർഷമായി ഇയാൾ ജോലി ചെയ്യുകയാണ്.
അതേസമയം, കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നീരവ് മോദിയെ കണ്ടെത്താന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും വിവരം കൈമാറിയിട്ടുണ്ട്. ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് നീരവ് യാത്ര ചെയ്യുകയാണെങ്കില്‍ അക്കാര്യം ഉടനെ തന്നെ സി.ബി.ഐയെ അറിയിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
Post Your Comments