ജിദ്ദ: സൗദിയില്‍ വാണിജ്യ, ധന രേഖകളും ബാങ്കുകളുമായി ബന്ധപ്പെട്ട രേഖകളും ഇന്‍ഷുറന്‍സ് രേഖകളും വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും നാലു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് വ്യക്തമാക്കി പബ്ലിക് പ്രോസിക്യൂഷന്. സര്‍ക്കാര്‍ വകുപ്പുകളുടെ സീലുകളും മുദ്രകളും സൗദിയില്‍ നിയമ സാധുതയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെയും ഉദ്യോഗസ്ഥരുടെയും സീലുകളും മുദ്രകളും വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും ഏഴു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
Post Your Comments