Latest NewsNewsGulf

വിസയും ഇന്‍ഷൂറന്‍സും ബന്ധിപ്പിക്കാനൊരുങ്ങി ദുബായ്

ദുബായ്: വൈകാതെ തന്നെ എമിറേറ്റിലെ വിസ ആരോഗ്യ ഇന്‍ഷൂറന്‍സ് വിസയുമായി ബന്ധിപ്പിക്കും. ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടുകൂടി വിസാ കാലവധി വരെ ഇന്‍ഷൂറന്‍സിനും കാലാവധി ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ദുബായിയിൽ ഒരു വര്‍ഷത്തെ കാലാവധിയിലാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കുന്നത്.

read also: ബസ് യാത്രക്കാർക്കൊപ്പം ദുബായ്

വിസാ കാലാവധി എത്രയാണെങ്കിലും ഇന്‍ഷൂറന്‍സ് വര്‍ഷാവര്‍ഷം പുതുക്കണം. വിസക്കാലവധി വരെ ഇന്‍ഷൂറന്‍സിന് കാലാവധിയുണ്ടെന്ന് കരുതി പലരും പുതുക്കാന്‍ മറക്കുകയും ചെയ്യാറുണ്ട്. ഇനി ഇതൊന്നും വേണ്ടിവരില്ലെന്നാണ് ദുബായ് ഹെല്‍ത്ത് അതോറിട്ടി വ്യക്തമാക്കുന്നത്. വിസയുമായി ഇന്‍ഷൂറന്‍സ് ബന്ധിപ്പിക്കുന്നതോടെ വിസക്ക് എത്ര കാലാവധിയുണ്ടോ അത്രയും തന്നെ ഇന്‍ഷൂറന്‍സിനും ലഭിക്കും. മുപ്പത് ദിവസത്തെ ഗ്രേയ്‌സ് പീരിയഡ് അടക്കം നല്‍കികൊണ്ടാണ് വീസാകാലാവധി വരെ ഇന്‍ഷൂറന്‍സ് കാലാവധി നീട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button