Latest NewsKeralaNews

സ്വന്തം ജില്ലയില്‍ നടന്ന ഒരു കൊലപാതകത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ഏഴ് ദിവസം വേണ്ടിവന്നു : ഷുഹൈബ് കൊലപാതകത്തില്‍ പിണറായിയെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് ആത്മാര്‍ത്ഥതയില്ലാത്ത പ്രസ്താവനയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സ്വന്തം ജില്ലയില്‍ നടന്ന ഒരു കൊലപാതകത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ഏഴ് ദിവസം വേണ്ടിവന്നു . ആ പ്രതികരണം ഒരു മാമൂലാണ്.

അതില്‍ ആത്മാര്‍ത്ഥത ഒട്ടുമില്ല – കെ സുധാകരന്‍ പറഞ്ഞു. കാന്തപുരം ഉസ്താദിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മുഖ്യമന്ത്രി അത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് താന്‍ കരുതുന്നത്. കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണ്. പോലീസിനെ പേടിച്ചാണ് നിരപരാധികള്‍ കീഴടങ്ങിയതെന്ന കോടിയേരി ബാലകൃഷ്ണന്റെ ന്യായീകരണം വിചിത്രമാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button