നാഗ്പൂര്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിക്ക് ശരിയായ സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ചുകൊടുക്കുമെന്ന് യോഗ ഗുരു ബാബ രാംദേവ്. ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ നടപടിക്കതിരെ കേന്ദ്രം ശക്തമായ നിലപാട് സ്വീകരിക്കും. ലളിത് മോദി, നീരവ് മോദി, എന്നിവരെ പോലുള്ളവര്‍ രാജ്യത്തിന് അപമാനമാണ്. ഇത്തരത്തിലുള്ളവർക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്നും രാംദേവ് വ്യക്തമാക്കി. നീരവിനെ സര്‍ക്കാര്‍ ഒരു പാഠം പഠിപ്പിക്കുമെന്നും അയാള്‍ ചെയ്ത കുറ്റങ്ങളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
11,360 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയിരിക്കുന്നത്. ഇയാളുടെ പേരിൽ തന്നെ നിരവധി അക്കൗണ്ടുകൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്.
Post Your Comments