ന്യൂഡല്‍ഹി: 60 അംഗ ത്രിപുര നിയമസഭയിലെ 59 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചതിനാല്‍ ചരിലാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്. സി.പി.എം 57 സീറ്റിലും ബി.ജെ.പി 51 സീറ്റിലും മത്സരിക്കുന്നു. കോണ്‍ഗ്രസ് 59 സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്.
ആദിവാസി, ഗോത്ര വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ത്രിപുരയില്‍ ആധിപത്യം നേടാന്‍ ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുര (ഐ.പി.എഫ്.ടി) എന്ന പ്രാദേശിക പാര്‍ട്ടിയുമായി കൈകോര്‍ത്താണ് ബി.ജെ.പിയുടെ പോരാട്ടം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 50 സീറ്റാണ് ഇടതുപക്ഷം നേടിയത്. കോണ്‍ഗ്രസ് പത്തും. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍, ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും പിന്നീടു ബിജെപിയിലേക്കും ചേക്കേറുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1.54 ശതമാനത്തില്‍ താഴെ വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. 40 ലക്ഷം ജനസംഖ്യയുള്ള ത്രിപുരയില്‍ 25.33 ലക്ഷമാണ് വോട്ടര്‍മാര്‍.
Post Your Comments