KeralaNews

മൃതദേഹാവശിഷ്​ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കുന്നംകുളം: തൃശൂര്‍-കുന്നംകളം റോഡിലെ ചൂണ്ടല്‍പാടത്ത് മനുഷ്യശരീരത്തിന്റെ അവശിഷ്​ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.റോഡിൽനിന്നും 250 മീറ്റര്‍ അകലെ വയലില്‍ രണ്ടിടത്തായാണ്​ മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ആടിനെ തീറ്റക്ക് കൊണ്ടുപോയവരാണ് കത്തിക്കരിഞ്ഞ അവശിഷ്​ടങ്ങള്‍ കണ്ടത്. രണ്ട് കാലുകള്‍ ഒരിടത്തും തലയോട്ടിയും കഴുത്തിന് താഴെയുള്ള ഭാഗവും ഇടതു കൈയ്യും മറ്റൊരിടത്തുമായാണ് കണ്ടത്.കാലി​ന്റെ അവശിഷ്​ടങ്ങള്‍ പാതി കത്തിയ നിലയിലാണ്​.

പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്​ എത്തിയ കുന്നംകുളം എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അമ്മിണിക്കുട്ടന്‍, സി.ഐ സി.ആര്‍. സന്തോഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍പൊലീസ് സംഘം എത്തി. ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

Read also:ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

മറ്റെവിടെയെങ്കിലുംവെച്ച്‌​ കൊലപ്പെടുത്തി ​കഷണങ്ങളാക്കി കത്തിച്ച ശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നാണ്​ പൊലീസി​​െന്‍റ പ്രാഥമിക നിഗമനം. കാരണം, വയലിലെ ഉണങ്ങിയ പുല്ല് വന്‍തോതില്‍ കത്തിയിട്ടില്ല. അവിടെ ഇട്ട്​ കത്തിച്ചതാണെങ്കില്‍ തീ ആളിക്കത്തുകയും അത്​ ആരുടെയെങ്കിലും ശ്രദ്ധയിൽ പെടുകയും ചെയ്​തേനെ. പുരുഷ​​ന്റെ ശരീരമാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button