തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ കല്ലേറ്. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. വാഹനത്തിലെത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു.
പാളയം ആശാന് സ്ക്വയറിന് സമീപം യൂണിവേഴ്സിറ്റി റോഡിലെ യൂത്ത് സെന്ററിനു നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവികള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments