കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട് ആറുദിവസമായിട്ടും അറസ്റ്റുണ്ടാകാത്തത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്നു. ശക്തമായ അന്വേഷണം നടക്കുന്നെന്ന തോന്നലുണ്ടാക്കാന്‍പോലും പോലീസിന് ഇനിയുംസാധിച്ചിട്ടില്ല.
പോലീസ് അലംഭാവം കാണിക്കുെന്നന്നാരോപിച്ച് കോണ്‍ഗ്രസും പോഷകസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.പോലീസോ ഭരണപക്ഷത്തുള്ളവരോ വിഷയത്തെക്കുറിച്ച് ഇനിയും കൃത്യമായി പ്രതികരിച്ചിട്ടില്ല.
അന്വേഷണം ശരിയായ ദിശയിലാണെന്നും തൃപ്തനാണെന്നുമാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം. കുറ്റവാളികള്‍ ആരെന്നതിനെപ്പറ്റി സൂചന ലഭിച്ചെന്നും അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും മേല്‍നോട്ടം വഹിക്കുന്ന ഇരിട്ടി ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തിൽ പറഞ്ഞു.
സംഭവമറിഞ്ഞിട്ടും പോലീസ് സ്ഥലത്തെത്തിയത് ഒന്നരമണിക്കൂറോളം കഴിഞ്ഞാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിനല്‍കാന്‍ പോലീസിനായിട്ടില്ല. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ ഉപേക്ഷിച്ച വാഹനം സംഭവദിവസം രാത്രിതന്നെ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ പെട്ടെന്ന് തുമ്പുണ്ടാക്കിയത്.
കൊലപാതകം ആസൂത്രിതമായിരുന്നെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്നും പോലീസും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സി.പി.എമ്മിന് പങ്കില്ലെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നുമാണ് സി.പി.എം. മട്ടന്നൂര്‍ ഏരിയാ നേതൃത്വത്തിന്റെ വിശദീകരണം.
Post Your Comments