പുതിയ ചിത്രമായ മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയ്ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ സംഘട്ടന സംവിധാനം നിര്‍വഹിച്ച വിദേശിയായ കെച്ചയാണ് മാമാങ്കത്തിന്റെ ഫൈറ്റ് മാസ്റ്റര്‍.
വര്‍ഷങ്ങളുടെ ഗവേഷണങ്ങള്‍ക്കും പഠനത്തിനും ശേഷം നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഇന്ത്യന്‍ സിനിമയിലെ അതികായരാണ്. പ്രശസ്ത തെന്നിന്ത്യന്‍ ഛായാഗ്രാഹകനായ ജിം ഗണേഷാണ് മാമാങ്കത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കാസനോവയിലൂടെയാണ് ജിം ഗണേഷ് മലയാളത്തിലെത്തിയത്.
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ വിഷ്ണു വര്‍ദ്ധന്റെ ഭാര്യ അനുവര്‍ദ്ധനാണ് മാമാങ്കത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്. വള്ളുവനാട്ടിലെ സാമൂതിരികളുടെ ഭരണകാലത്തെ വേഷവിധാനങ്ങള്‍ സവിശേഷതകളോടെയാണ് മാമാങ്കത്തിനു വേണ്ടി അനു ഒരുക്കുന്നത്. അജിത്ത് നായകനായ ആരംഭം, ബില്ല, വിവേകം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ കോസ്റ്റ്യൂം ഡിസൈനറാണ് അനുവര്‍ദ്ധന്‍. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ക്വീന്‍ ഫെയിം ധ്രുവന്‍, നീരജ് മാധവ് തുടങ്ങിയവരുള്‍പ്പെടെ വന്‍ താരനിര തന്നെ ഈബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Post Your Comments