കോട്ടയം: ജില്ലാ കമ്മിറ്റിയിൽ കെ.എം. മാണിയെ പരോക്ഷമായി തളളിപ്പറഞ്ഞും സി.പി.ഐയെ തലോടിയും കോണ്‍ഗ്രസ്. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ തിരികെ യു.ഡി.എഫിലെത്തിക്കാനുള്ള കെ.പി.സി.സി.യുടെ ശ്രമങ്ങള്‍ക്കിടെയാണ് കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തില്‍ പാലായില്‍ നടക്കുന്ന ഏകദിന ക്യാമ്പിനോട് അനുബന്ധിച്ച് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ മാണിയെ അടിച്ചമർത്തിയത്.
കോട്ടയം പാര്‍ലമെന്റ് സീറ്റ് കോണ്‍ഗ്രസിന് വേണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. കോട്ടയം ജില്ലയില്‍ സി.പി.എമ്മും ചില പ്രാദേശിക പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ അടവുനയങ്ങളും കുതിരക്കച്ചവടവും കോണ്‍ഗ്രസിനെ ഒരിടത്തും ക്ഷീണിപ്പിച്ചില്ലെന്നാണ് മാണി ഗ്രൂപ്പിന്റെ പേരു പറയാതെ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
കേരള കണ്ട മികച്ച ഭരണത്തിലൊന്നാണ് 1970-ലെ അച്യുതമേനോന്‍ മന്ത്രിസഭയെന്ന ആമുഖത്തോടെയാണ് സി.പി.ഐ.യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ഉണ്ടാകണമെന്നും കോണ്‍ഗ്രസ് അതിന് നേതൃത്വം നല്‍കണമെന്നുമുളള സി.പി.ഐ. നിലപാട് സ്വാഗതാര്‍ഹമാണെന്നും പ്രമേയത്തിൽ നിലപാട് വ്യക്തമാക്കി.
Post Your Comments