- വെളിച്ചെണ്ണയില്‍ അല്‍പം കര്‍പ്പൂരമിട്ടു വെച്ചാല്‍ കേടുകൂടാതെ കുറേക്കാലം നില്‍ക്കും
- കോഴിയിറച്ചി നാരങ്ങാനീരു ചേര്‍ത്ത വെള്ളത്തില്‍ കഴുകി അല്‍പം ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് പുറത്തു വയ്ക്കുക. പിന്നീട് പാകം ചെയ്താല്‍ കോഴിയിറച്ചിയുടെ മണം പോകും.
- അരി വേവിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്താല്‍ ചോറിനു നല്ല വെള്ള നിറം കിട്ടും.
- പാല്‍ തിളപ്പിക്കുന്ന സമയത്ത് ഒരുനുള്ള് സോഡിയം ബൈകാര്‍ബണേറ്റ് ചേര്‍ക്കൂ. പാല്‍ പിരിയുകയില്ല. കൂടാതെ ഉറയൊഴിച്ചാല്‍ നല്ല കട്ടിയുള്ള തൈര് കിട്ടുകയും ചെയ്യും.
- ഒരു പാത്രത്തില്‍ മണ്ണെടുത്ത് നാരങ്ങയും ഇഞ്ചിയും പൂഴ്ത്തി വെച്ചാല്‍ കുറേക്കാലം കേടാവാതിരിക്കും.
- മിക്സിയില്‍ തേങ്ങാ പ്പീര നല്ലവണ്ണം അരയുന്നില്ലെങ്കില്‍ അല്‍പംവെള്ളം തളിച്ച് ഫ്രിഡ്ജില്‍ വെച്ച ശേഷം അരക്കുക.
- മല്ലിപ്പൊടി കേടാകാതിരിക്കാന്‍ അല്‍പം ഉപ്പു വിതറിയാല്‍ മതി.
- അച്ചാര്‍ ഭരണിയില്‍ പൂപ്പലുണ്ടാകാതിരിക്കാന്‍ കടുകെണ്ണയും ഉപ്പും ചേര്‍ മിശ്രിതം ഭരണിയുടെ പുറത്ത് പുരട്ടിയാല്‍ മതി.
- മിക്സിയുടെ കീഴ്ഭാഗം അഴുക്കു പിടിച്ചാല്‍ നാരങ്ങ മുറിച്ചു തുടയ്ക്കുക. പിന്നീട് ഒരു തുണി കൊണ്ട് തുടച്ചാല്‍ അഴുക്ക് മുഴുവന്‍ മാറും.
- പച്ചമുളക് ഒരുവശം കീറി ഉപ്പും വിനാഗിരിയും ചേര്‍ത്ത വെള്ളത്തില്‍ സൂക്ഷിച്ചാല്‍ ചീത്തയാവില്ല.
- നെയ്യ് കേടുകൂടാതെ വളരെക്കാലമിരിക്കാന്‍ നെയ്പ്പാത്രത്തില്‍ അല്‍പം ശര്‍ക്കര ഇടുക.
Post Your Comments