KeralaLatest NewsNews

ഷുഹൈബിനെ ക്രിമിനല്‍ എന്ന് പറയുന്ന ജയരാജനാണ് യഥാര്‍ത്ഥ ക്രിമിനല്‍: കെ സുധാകരന്‍

കണ്ണൂര്‍: ഷുഹൈബിനെ ക്രിമിനലാക്കാന്‍ ശ്രമിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഏറ്റവും വലിയ ക്രിമിനല്‍ എന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കേസില്‍ പോലീസില്‍ കീഴടങ്ങിയവര്‍ യഥാര്‍ത്ഥ പ്രതികളാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് പറഞ്ഞ പി. ജയരാജന്‍ മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ സമാധാന യോഗം വിളിക്കാന്‍ പോലും കലക്ടര്‍ തയാറായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. വലിയ അക്രമമാണ് ഉണ്ടായത്. കൊലപാതകത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിന് തെളിവാണിതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തിന് അയവു വരുത്തേണ്ട സമീപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button