ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് എത്തിയ സൂപ്പര്‍ കാര്‍ ടെസ്ല ഭൂമിയില്‍ പതിച്ചേക്കാമെന്ന് മുന്നറിയിപ്പ്. എന്നാല്‍ ഇപ്പോഴല്ല കുറേ കഴിയുമ്പോഴാണിത് സംഭവിക്കുക. കൃത്യമായി പറഞ്ഞാല്‍ 2091ല്‍.അമേരിക്കന്‍ കമ്പനിയായ സ്‌പേസ് എക്‌സിന്റെ നേതൃത്വത്തിലാണ് സ്ലെ കാര്‍ ബഹിരാകാശത്തേക്ക് അയച്ചത്.
എന്നാല്‍ ഭൂമിയുമായി കൂട്ടിയിടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ആശങ്കപ്പെടാനില്ലെന്നാണ് ഇവര്‍ പറയുന്നത്. കാരണം ഭൂമിയിലിടിക്കാനുള്ള സാദ്ധ്യത വെറും ആറ് ശതമാനം മാത്രമാണ്. കാര്‍ ചൊവ്വയില്‍ തകര്‍ന്നു വീഴാന്‍ സാദ്ധ്യത 2.5 ശതമാനമാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് തന്നെ ഈ സൂപ്പര്‍ കാര്‍ കത്തിയമരും. റോയല്‍ ആസ്ട്രണോമിക്കല്‍ സൊസൈറ്റിയുടെ പുറത്തിരിക്കാനുള്ള ലക്കത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്.
Post Your Comments